'കഥ പറഞ്ഞവരൊക്കെ മാഞ്ഞുപോകും, കഥമാത്രം ബാക്കിയാകും...'; 'ഒരു കഥയുണ്ട്- കുറത്തി രാമായണം' പുറത്തിറക്കി

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് സമ്മാനമായി 'മാതൃഭൂമി' ഡോട്ട് കോമും 'മാതൃഭൂമി' ബുക്സും ചേർന്നൊരുക്കിയ 'ഒരു കഥയുണ്ട്'- കുറത്തി രാമായണം' മ്യൂസിക് വീഡിയോ പുറത്തിറക്കി. പഴയകാല നാടൻപാട്ട് രൂപമായ കുറത്തി രാമായണത്തെ ആധുനിക കാലത്തെ സ്ത്രീയുടെ ഓർമ്മസഞ്ചാരമായി കോർത്തെടുക്കുന്നതാണ് ഈ മ്യൂസിക് വീഡിയോ.

'മാതൃഭൂമി' സോഷ്യൽ മീഡിയ ക്രിയേറ്റീവ് ഹെഡ് പ്രിയരാജ് ഗോവിന്ദരാജ് ആശയവും സംവിധാനവും നിർവഹിച്ച മ്യൂസിക് വീഡിയോയിൽ അദ്ദേഹത്തിനൊപ്പം പ്രധാനവേഷം അവതരിപ്പിക്കുന്നത് 'മാതൃഭൂമി' ക്ലബ് എഫ്.എം. ആർ.ജെ.യായ വിജിത വിജയകുമാറാണ്. അമൃത ശങ്കർ, സാൻഡ്ര, വി.എസ്. ശരത്, ശിശിര വിജയൻ, രാജൻ മഞ്ഞുമ്മൽ തുടങ്ങിയവരും വേഷമിട്ട മ്യൂസിക് വീഡിയോയ്ക്ക് ഈണം പകർന്നിരിക്കുന്നത് ജയദാസ് ഗോപാലാണ്. അരുൺ ശിവൻ ക്യാമറയും ജോയൽ കവി എഡിറ്റിങ്ങും ലൈജു ശ്രീവത്സൻ കലാസംവിധാനവും ശ്രീജിത്ത് ഡാസ്ലേഴ്സ് കോറിയോഗ്രഫിയും നിർവഹിച്ചു. ആലാപനം ഡോ. ബിനിത രഞ്ജിത്താണ്.

മലയാളത്തിന്റെ പ്രിയഗായകരായ ജ്യോത്സന, സയനോര, നിത്യാ മാമ്മൻ, ഹരിശങ്കർ, നരേഷ് അയ്യർ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിഎന്നിവർ ചേർന്നാണിത് ലോഞ്ച് ചെയ്തത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് മാർക്കറ്റിങ് ഇന്ത്യൻ ഓപ്പറേഷൻസ് ഹെഡ് അനീഷ് വർഗീസ് ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Mathrubhumi Dot Com and Books released 'Oru Kathayundu - Kurathi Ramayanam' on Kerala Piravi day., The video conceptualized and directed by Priyaraj Govindaraj blends traditional folk art with modern women's memories., Features RJ Vijitha Vijayakumar alongside Priyaraj Govindaraj and other artists., Music composed by Jayadas Gopal and sung by Dr. Binitha Ranjith.