ചരിത്രമുറങ്ങുന്ന കോവിലകത്തേക്ക് ഒരു കലക്കൻ തീവണ്ടിയാത്ര! ഷൊർണൂർ ടു നിലമ്പൂർ

ഞങ്ങളുടെ ഈ യാത്ര തേക്കിന്റെ നാടായ നിലമ്പൂരിലേക്കാണ്. നിലമ്പൂരിലേക്കാകുമ്പോൾ പിന്നെ ആ യാത്ര ട്രെയിനിൽ തന്നെ വേണമെന്ന് ഞങ്ങൾ ആദ്യമേ ഉറപ്പിച്ചിരുന്നു. ഈ യാത്രയ്ക്ക് ഒരു പ്രധാന ലക്ഷ്യം കൂടിയുണ്ട്. നിലമ്പൂർ കോവിലകത്തിന്റെ വേട്ടക്കൊരുമകൻ കാവിന്റെ ഐതിഹ്യം തേടിയുള്ള യാത്ര. നിലമ്പൂർ കോവിലകത്തെ വേട്ടക്കൊരുമകൻ കാവിൽ നിന്ന് തുടങ്ങി, പശ്ചിമഘട്ട മലനിരകൾക്കപ്പുറമുള്ള ഗൂഡല്ലൂരിലെ നമ്പാലക്കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം വരെ നീളുന്ന ആ ചരിത്രബന്ധത്തിന്റെ കഥകൾ തേടിയാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്.

Content Highlights: A train journey to Nilambur, the land of teak