അരിക്കൊമ്പന്‍ വിറപ്പിച്ച നാട്ടില്‍ 301 കോളനിക്കാരുടെ 'കടവണ്ടി' | Mission Arikomban

അരിക്കൊമ്പനും, ചക്കക്കൊമ്പനും, മൊട്ടവാലനും ഭീതി പരത്തുന്ന നാട്ടില്‍ ദുരിതക്കാഴ്ചകള്‍ ഇനിയുമുണ്ട്. വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ വീടിനു മുകളില്‍ കയറിയിരുന്നിട്ടും രക്ഷയില്ലാതെ സകല ദൈവങ്ങളേയും വിളിച്ചുപോയ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന ചിന്നക്കനാലിലെ നാട്ടുകാര്‍ മറ്റു ചില പ്രതിസന്ധികളേക്കുറിച്ചും വാചാലരായി. ആനപ്പേടി വിതയ്ക്കുന്ന കാട്ടുവഴികളിലൂടെ മാത്രം നടന്നുപോയി അവശ്യസാധനങ്ങള്‍ വാങ്ങേണ്ടിവരുന്നവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം തരുന്നത് ഈ കടവണ്ടിയാണ്, 301 കോളനിക്കാരുടെ സൂപ്പര്‍മാര്‍ക്കറ്റ്.

കടവണ്ടി എത്തിയില്ലെങ്കില്‍ ദുര്‍ഘടമായ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്നോ വലിയ വാടക കൊടുത്ത് വാഹനമെടുത്തോ വേണം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും മുന്നൂറ്റൊന്നുകാര്‍ക്ക് പുറംലോകത്തെത്താന്‍. രണ്ടു പതിറ്റാണ്ടായി തുടരുന്ന കോളനിക്കാരുടെ ദുരിതത്തിന്റെ പ്രതീകമാണ് ഈ കടവണ്ടി. കുടിവെള്ളത്തിന് പോലും ക്ഷാമം നേരിടുന്ന ഇവിടെ, അരിക്കൊമ്പന്‍ മാത്രമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് അവര്‍ പറയുന്നു.

Content Highlights: mission arikomban, 301 colony of chinnakanal, wild animals attack, wild elephants, water scarcity