കളറാക്കാന്‍ കപ്പ കള്‍ച്ചര്‍; ഇനി മൂന്ന് നാള്‍ കൊച്ചിക്ക് ആഘോഷരാവ്

കപ്പ കൾച്ചറിൽ ബ്ലോട്ടിന്റെ സം​ഗീത പരിപാടി ആസ്വദിക്കുന്നവർ | ഫോട്ടോ: മാതൃഭൂമി
കപ്പ കൾച്ചറിൽ ബ്ലോട്ടിന്റെ സം​ഗീത പരിപാടി ആസ്വദിക്കുന്നവർ | ഫോട്ടോ: മാതൃഭൂമി

മാതൃഭൂമി കപ്പ കള്‍ച്ചര്‍ രണ്ടാം പതിപ്പിന് ഔദ്യോഗികമായി തുടക്കമായി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ ചെരാതുകള്‍ തെളിയിച്ച് വിശിഷ്ടാതിഥികള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗായകന്‍ പി. ജയചന്ദ്രന്റെ വേര്‍പാടില്‍ മൗനമാചരിച്ചാണ് കള്‍ച്ചറിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ദേശീയ-അന്തര്‍ദേശീയ കലാകാരന്‍മാരുടെ ഇവന്റുകള്‍ക്ക് പുറമേ ഡാന്‍സ്, ഫാഷന്‍, ഫുഡ്, അഡ്വഞ്ചര്‍ എന്നിവയും ജനുവരി 10, 11, 12 തീയതികളില്‍ നടക്കുന്ന കള്‍ച്ചര്‍ വേദിയില്‍ ആസ്വദിക്കാം. 

Content Highlights: mathrubhumi kappa cultr kochi