'മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര...'; വൈറല്‍ റീലിനുപിന്നിലെ ശബ്ദം

സിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറേദിവസമായി ട്രെന്റിങ്ങ്. സംഭവം കേറിയങ്ങ് ക്ലിക്കായതോടെ മസിനഗുഡി വഴി ഊട്ടിക്ക് പോയവരും പോകാന്‍ സാധിക്കത്തവര്‍ ഫോട്ടോ എഡിറ്റ് ചെയ്ത് റീലാക്കിയും ട്രോളിയും ട്രെന്റിനൊപ്പം തകര്‍ത്തു. നടന്നും ലോറിയിലും പിക്കപ്പ് വാനിലും ബൈക്കിലും സ്‌കൂട്ടറിലും എന്തിനേറെ ഹെലികോപ്റ്ററിലും വിമാനത്തിന് മുകളില്‍ കയറിയുംവരെ മസിനഗുഡി യാത്ര നടത്തുന്നതായുള്ള റീലുകള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കി. റീലുകള്‍ കണ്ട് ആവേശം കയറി മസിനഗുഡി വഴി യാത്രതിരിച്ച് ബ്ലോക്കില്‍പ്പെട്ട് പണികിട്ടയവരും ട്രോളുകളില്‍ നിറഞ്ഞു. ചില കമ്പനികള്‍ ഇത് അവരുടെ പരസ്യത്തിന്റെ ടാഗ് ലൈന്‍ വരെയാക്കി. 

കണ്ണൂര്‍ സ്വദേശിയായ അസ്ലം ഒഎമ്മിന്റേതാണ് ഈ വൈറല്‍ വോയിസ് ഓവര്‍. ബെംഗളൂരുവില്‍ എന്‍ജിനിയറും ട്രാവല്‍ വീഡിയോ ക്രിയേറ്ററുമായ അസ്ലം, ഒരു സഞ്ചാരി കൂടിയാണ്. സാധാരണ ഈ സോഷ്യല്‍ മീഡിയകളില്‍ പെട്ടെന്നുണ്ടാക്കുന്ന വൈറല്‍ റീലുകള്‍ക്ക് അധികം ആയുസ് ഉണ്ടാകാറില്ല. എന്നാല്‍ മസിനഗുഡി റീലുകള്‍ തീര്‍ത്ത ഓളം ഇനിയും അടങ്ങിയിട്ടില്ല.

Content Highlights: masinagudi ooty viral video