10 ദിവസം പരിശീലനം, പഠിച്ചിറങ്ങിയത് നാലായിരത്തോളം 'പൊറോട്ട മേക്കേർസ്'

നല്ല അസ്സൽ ബൺ പൊറോട്ട എങ്ങനെയടിക്കാം? വിവിധ തരം പൊറോട്ടകൾ ഏതൊക്കെ? അടിപൊളിയായി പൊറോട്ടയടിക്കാൻ പഠിക്കണമെങ്കിൽ മധുരയിലേക്ക് വണ്ടികയറിയാൽ മതി, കാസിം പഠിപ്പിച്ചുതരും. മധുരയിൽ പ്രവർത്തിക്കുന്ന സെൽഫി പൊറോട്ട കോച്ചിങ് സെന്ററിലാണ് പൊറോട്ടയടി പഠിപ്പിക്കുന്നത്. പൊറോട്ട മാസ്റ്റർമാരുടെ ക്ഷാമമാണ് ഇത്തരമൊരു പരിശീലനകേന്ദ്രം തുടങ്ങാൻ കാസിമിനെ പ്രേരിപ്പിച്ചത്. 2017ൽ ആരംഭിച്ച സ്ഥാപനത്തിൽ ഇതുവരെ നാലായിരത്തിലധികം പേർ പരിശീലനം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നു മാത്രമല്ല, കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ ഇവിടെ പഠിക്കാനെത്തുന്നു. ഹോട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിലവിൽ ഭക്ഷണശാല നടത്തുന്നവരും സ്വന്തമായി ചെറിയ ഭക്ഷണശാല തുടങ്ങാൻ ആഗ്രഹിക്കുന്നവരുമെല്ലാം പരിശീലനത്തിനായി ഇവിടെ എത്തുന്നുണ്ട്. താമസത്തിന് ഹോസ്റ്റൽ സൗകര്യവും ഇവിടെ ഇവർ ഒരുക്കിയിട്ടുണ്ട്. 

Content Highlights: madurai selfie parotta coaching centre kasim training