മധുവിന് കടലവിറ്റ് കാശുണ്ടാക്കണം; സ്കേറ്റിങ് ബോർഡിൽ രാജ്യം ചുറ്റണം
'എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും'- പൗലോ കൊയ്‌ലോ
മാര്‍ഗ്ഗം എങ്ങനെയെന്നറിയില്ല എങ്കിലും ലക്ഷ്യത്തിലെത്തണം. സ്കേറ്റിങ് ബോർഡിൽ രാജ്യം ചുറ്റണം. കോഴിക്കോട് ബീച്ചിൽ കടല വിൽക്കുന്ന മധുവിൻ്റെ സ്വപ്നത്തിന് കാത്തിരിപ്പിൻ്റെയും കണ്ണീരിൻ്റെയും കഥയാണ് പറയാനുള്ളത്.
രാജ്യം ചുറ്റണം കശ്മീരില്‍ പോണം ഐസ് സ്‌കേറ്റിങ് നടത്തണം. തന്റെ പ്രിയപ്പെട്ട സ്‌കേറ്റിങ് ബോര്‍ഡ് നെഞ്ചോട് ചേര്‍ത്ത് മധു. ഇത് പറയുമ്പോഴും അവനറിയാം തൻ്റെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഒരു പാട് കടമ്പകൾ ബാക്കിയുണ്ടെന്ന്. ഒരു നല്ല സ്കേറ്റിങ് ബോര്‍ഡ്, സുരക്ഷാ ഉപകരണങ്ങള്‍, ഭാഷ തുടങ്ങി തന്റെ പരിമിതികളേ കുറിച്ചെല്ലാം അവന് ഉത്തമ ബോധ്യമുണ്ട്... കൈമുതലായി ആകെയുള്ളതാകട്ടെ ധൈര്യവും അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിൻ്റെ പിന്തുണയും മാത്രം...
എങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ അവന്‍ പറയുന്നു. എങ്ങനെ ആയാലും പോണം, കഴിഞ്ഞ ആറ് വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്ന ആഗ്രഹമാണ്, പോയേ പറ്റൂ...
Content Highlights: