ദുരിതമൊഴിയാതെ കൂട്ടിക്കൽ; ജീവൻ കൈയിൽപ്പിടിച്ച് ഉരുൾപൊട്ടൽ മേഖലയിൽ തുടരുന്ന ജീവിതങ്ങൾ

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ 2021 ഒക്ടോബർ 16 നാണ് ഒരു നാടിനെ മൊത്തം ദുരന്തത്തിൽ ആഴ്ത്തിക്കൊണ്ട് പ്രളയമുണ്ടായത്. രണ്ടുവർഷം പിന്നിട്ടിട്ടും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഈ നാടിന് ഇതുവരെ മോചിതരാകാൻ കഴിഞ്ഞിട്ടില്ല. നിരവധി പേർക്കാണ് ഉറ്റവരെയും ജീവിതകാലം മുഴുവൻ ഉണ്ടാക്കിയ സമ്പാദ്യവും നഷ്ടമായത്. മിക്കവരും ഇപ്പോഴും വാടക വീടുകളിലാണ് താമസം. വാടക നൽകാൻ കാശില്ലാത്തവർ ഉരുൾപൊട്ടൽ മേഖലയിൽ സ്വന്തം ജീവൻ പണയം വെച്ച് ഇപ്പോഴും ജീവിക്കുന്നു.

Content Highlights: Two Years of Koottikkal Landslide