'കുഞ്ഞിനെ കൊന്ന അ‌മ്മയുടെ മുഖം ജനങ്ങൾ കാണട്ടെ', തെളിവെടുപ്പിനിടെ ജനരോഷം | Kolenchery Murder

കോലഞ്ചേരിയിൽ മൂന്നരവയസ്സുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന സ്ഥലത്ത് അ‌മ്മയുമായി പോലീസ് തെളിവെടുപ്പ് നടത്തി. നിരവധി പേരാണ് തെളിവെടുപ്പ് നടന്ന മൂഴിക്കുളം പാലത്തിന് സമീപം തടിച്ചുകൂടിയിരുന്നത്. മുഖം മറച്ചാണ് പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. കുഞ്ഞിനെ എറിഞ്ഞുകൊന്നയിടം അ‌വർ പോലീസിന് കാണിച്ചുകൊടുത്തപ്പോൾ നാട്ടുകാർ രോഷാകുലരായി. കുഞ്ഞിനെ കൊന്ന അ‌മ്മയുടെ മുഖം പുറത്തുകാണിക്കമെന്ന് പലരും ആവശ്യപ്പെട്ടു.

കേസിൽ പ്രതിയെ അ‌ഞ്ചു ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ഇതിനുള്ളിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പോലീസിന്റെ ശ്രമം. അ‌തേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് അ‌ച്ഛന്റെ അ‌ടുത്ത ബന്ധുവും അ‌റസ്റ്റിലായിട്ടുണ്ട്.

പീഡനത്തെ കുറിച്ച് തനിക്ക് അ‌റിവില്ലെന്നാണ് അ‌മ്മ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ, ഇരു കേസുകളിലെയും പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് ഒരുങ്ങുന്നതായാണ് വിവരം. എറണാകുളം റൂറൽ-പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അ‌ന്വേഷിക്കുന്നത്.

Content Highlights: Kollam Child Murder: Mother Recreates Crime Scene, Public Outrage Ensues