വിട്ടുവീഴ്ചകളോട് യെസ് പറയാൻ ക്യൂ, നോ പറയുന്നവരെ എടുത്താൽ ലാഭമെന്തെന്ന് ചോദ്യം -ജൂനിയർ ആര്‍ട്ടിസ്റ്റ്

സിനിമയിൽ ജൂനിയർ ആർടിസ്റ്റുകൾ നേരിടുന്നത് കടുത്ത വിവേചനമാണെന്നും  വിട്ടുവിഴ്ച്ചകളോട് നോ പറഞ്ഞാൽ അവസരം നഷ്ടമാകുന്ന സാഹചര്യമാണെന്നും ജൂനിയർ ആർടിസ്റ്റ് സന്ധ്യ. പല നടിമാരും സിനിമയിൽ വന്നത് ഈ അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായിട്ടാണെന്നാണ് ചൂഷണം ചെയ്യുന്നവർ ഉദാഹരണമായി  ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമായ മേഖല അല്ലെന്നും സന്ധ്യ ആരോപിക്കുന്നു. 

Content Highlights: Junior artist Santhya reveals the harsh reality of discrimination faced by women in Malayalam Cinema