ബേം പൊയ്‌ക്കോളീ നോമ്പ് തുറന്നോളീ; 101 നോമ്പ് തുറ വിഭവങ്ങളുമായി ആദാമിന്റെ ചായക്കട

വീട്ടിലെ അടുക്കളക്ക് പൂട്ടിട്ട് നോമ്പ് തുറ കുറച്ച് ലാവിഷാക്കണമെന്ന് തോനുന്നുണ്ടോ? എന്നാല്‍ കോഴിക്കോട്ടെ ആദാമിന്റെ ചായക്കട 101 പലഹാരങ്ങളുമായി നാലു മണി മുതല്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ബട്ടര്‍ ചിക്കന്‍ പത്തിരി, ചില്ലി ചിക്കന്‍ പത്തിരി, പൊരിച്ച പത്തിരി, എറച്ചി പത്തിരി, മീന്‍ പത്തിരി.ഉള്ളി വട ബര്‍ഗര്‍, എഗ്ഗ് ബര്‍ഗ്ഗര്‍, ഖുല്‍ഫി ചിക്കന്‍. പിന്നെ ആദാമിന്റെ ചായക്കടയുടെ സ്വന്തം ചിക്കന്‍ പൊട്ടിത്തെറിച്ചത്, ചീറിപാഞ്ഞത്, മണ്ടിപ്പാഞ്ഞത്,നിര്‍ത്തിപ്പൊരിച്ചത്, മരംഞ്ചുറ്റി ചിക്കന്‍. മധുര പ്രേമികള്‍ക്കായി മുട്ട മാല, കൈപ്പോള, വെട്ട് കേക്ക്, ബട്ടര്‍സ്‌കോച്ച് കേക്ക്, ബീട്ട് റൂട്ട്, ചോക്കലേറ്റ് ഫ്ളേവറുകളിലുള്ള എലജ്ഞി, ഫ്രൂട്ട്, മുഗ്ളായി പറാത്തകളും. ഈന്തപ്പഴവും കട്ട് ഫ്രൂട്ട്‌സും, 5 തരം ജ്യൂസുകളും കൂടെ ചേരുന്നതോടെ നോമ്പ് തുറ ബര്‍ക്കതാകുന്നു. നോമ്പ് തുറ കഴിഞ്ഞ് ഒരു ചായ കുടിക്കണമെന്നാണെങ്ങില്‍ 12 തരം ചായയും കൂട്ടത്തില്‍ കില്ലാടിയായ പാല്‍ ഗാവയും തയ്യാറാണ്.