'തെറ്റായ ചികിത്സ നൽകിയ ഡോക്ടർ തന്നെ ദയാവധവും നടത്തണം', നായയുമായി പ്രതിഷേധിച്ച് യുവാവ്

തന്റെ സൈബീരിയൻ ഹസ്കി ഇനത്തിൽ പെട്ട വളർത്തുനായയുടെ ദയാവധത്തിനായുള്ള പോരാട്ടത്തിലാണ് എറണാകുളം പറവൂർ സ്വദേശിയായ വിഷ്ണുപ്രസാദ് എന്ന ചെറുപ്പക്കാരൻ. പറവൂർ സർക്കാർ മൃഗാശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന അ‌കിര എന്ന നായയ്ക്ക് തെറ്റായ രോഗത്തിനാണ് ചികിത്സ നൽകിയതെന്നും ഇതേത്തുടർന്ന് ആഴ്ചകൾ കൊണ്ട് നായ തളർന്നുപോയെന്നുമാണ് വിഷ്ണുവിന്റെ ആരോപണം.

മണ്ണുത്തിയിൽ കൊണ്ടുപോയ നായയ്ക്ക് കരളിൽ അ‌ർബുദമാണെന്ന് കണ്ടെത്തിയിരുന്നു. അ‌വശനിലയിലായ നായയെ, തെറ്റായ ചികിത്സ നൽകിയ അ‌തേ ഡോക്ടർ തന്നെ ദയാവധം നടത്തണമെന്ന ആവശ്യവുമായി ആശുപത്രിയിൽ പ്രതിഷേധത്തിലാണ് വിഷ്ണു ഇപ്പോൾ.

Content Highlights: Vishnu Prasad from Paravur alleges wrong medical treatment at the government veterinary hospital crippled his Siberian Husky, Akira. Mannuthy veterinary tests later confirmed the dog has liver cancer. The owner is currently protesting at the hospital demanding euthanasia for the suffering animal by the same doctor.