ഒന്നും രണ്ടുമല്ല, ആറ് രൂപത്തില്‍ മാറും ഹോണ്ടയുടെ ഹൈനസ് സി.ബി.350 | Auto Drive
ഏത് വാഹനത്തിന്റെയും രൂപം മാറ്റാന്‍ അനായാസം സാധിക്കുമെങ്കിലും അത് ഉള്‍പ്പെടുന്ന ശ്രേണി പോലും മാറ്റാന്‍ സാധിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍, ഇത് സാധ്യമാക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍.
ഇന്ത്യയിലെ മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ എത്തിയിട്ടുള്ള ഹൈനസ് സി.ബി.350, സി.ബി.350 ആര്‍.എസ്. എന്നീ രണ്ട് മോഡലുകളിലാണ് രൂപമാറ്റം സാധ്യമായിട്ടുള്ളത്. സി.ബി.350-ല്‍ നാലും സി.ബി.350 ആര്‍.എസില്‍ രണ്ടും രൂപമാറ്റത്തിനുള്ള ഓപ്ഷനുകളാണ് ഒരുങ്ങുന്നത്. ചുരുങ്ങിയ ചിലവില്‍ രൂപമാറ്റം വരുത്താന്‍ ഹോണ്ട ഒരുക്കിയ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ അറിയാം.
Content Highlights: Hond H'ness CB 350, Hond Highness Auto Drive