തളര്‍ന്നുപോയവരെ മാസങ്ങള്‍ കൊണ്ട് നടത്തിക്കുന്ന 'ജി-ഗെയ്റ്റര്‍' റോബോട്ട്

തളര്‍ന്നുപോയവരെ മാസങ്ങള്‍ കൊണ്ട് നടത്തിക്കുന്ന 'ജി-ഗെയ്റ്റര്‍' റോബോട്ട്

പക്ഷാഘാതം, അപകടം, പാര്‍കിസണ്‍സ് രോഗം തുടങ്ങി നിരവധി കാരണങ്ങള്‍ മൂലം ചലന ശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ടിനെ തയ്യാറാക്കിയിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്റോബോട്ടിക്സ്. 'ജി-ഗെയ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. #ggaiter #roboticscience

Posted by Mathrubhumi on Monday, October 17, 2022

പക്ഷാഘാതം, അപകടം, പാര്‍കിന്‍സണ്‍സ് രോഗം തുടങ്ങി നിരവധി കാരണങ്ങള്‍മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ടിനെ തയ്യാറാക്കിയിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്റോബോട്ടിക്സ്. 'ജി-ഗെയ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയേക്കാള്‍ ജി-ഗെയ്റ്റര്‍ വഴി മാസങ്ങള്‍കൊണ്ട് രോഗികള്‍ക്ക് സൗഖ്യം നല്‍കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല വിദേശത്തുനിന്ന് ഇത്തരം സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ കുറഞ്ഞത് എട്ട് കോടിക്ക് മുകളില്‍ ചിലവാകുന്നിടത്ത് ഇത് വെറും ഒന്നരക്കോടി മുടക്കിയാല്‍ വാങ്ങാനാകും.

മുമ്പ് മാന്‍ഹോളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ സഹായിച്ച 'ബാന്‍ഡിക്യൂട്ട്' എന്ന റോബോട്ടിനെ വികസിപ്പിച്ച കമ്പനിയാണ് ജെന്റോബോട്ടിക്സ്. ഏഴ് വര്‍ഷത്തെ പരിശ്രമം കൊണ്ട് വികസിപ്പിച്ച ജി-ഗെയ്റ്റര്‍ റോബോട്ടിനേയും അതിന്റെ പ്രത്യേകതകളും പരിചയപ്പെടാം.

Content Highlights: G-Gaiter, robotic science, Genrobotics, Genrobotics Medical & Mobility