ചിരട്ടയിൽ 'സരസ'മായി വിസ്മയമൊരുക്കി സരളയും ശിവൻകുട്ടിയും
കൊച്ചിയിൽ നടക്കുന്ന 'ദേശീയ സരസ് മേള' കാണാനെത്തുന്നവർക്ക് കൗതുകമാവുകയാണ് മയിലും കോഴിയും വാൽക്കണ്ണാടിയുമെല്ലാം. ഇത് മാത്രമല്ല ചിരട്ടപ്പുട്ടും തവിയും കറിത്തൂക്കും ജഗ്ഗുകളും മൊന്തയുമെല്ലാമുണ്ട് സരളയുടേയും ശിവൻകുട്ടിയുടേയും സ്റ്റാളിൽ.
കൊല്ലം മൈനാഗപ്പള്ളി സ്വദേശികളായ ശിവൻകുട്ടിയും ഭാര്യ സരളയുമാണ് ചിരട്ടകൊണ്ടുണ്ടാക്കിയ വീട്ടുപകരണങ്ങളും കരകൗശല വസ്തുക്കളും കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. ചിരട്ടയിൽ ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് അവരുടെ ജീവിതമാർഗമാകുന്നത്. മെെനാഗപ്പള്ളി ദേവി കുടുംബശ്രീ അംഗമാണ് സരള.
Content Highlights: Coconut Shell Crafts, Kochi Saras Handcraft Exhibition, coconut shell craft items of kerala