ന്യായമായ വിലയിൽ പല വേരിയന്റുകളുമായി സിട്രോണ്‍ C3 Aircross

എസ്.യു.വികളോട് പൊതുവെ ഇന്ത്യന്‍ വാഹന വിപണിക്ക് ഒരിഷ്ടക്കൂടുതലുണ്ട്. ന്യായമായ വിലയില്‍ അത്യാവശ്യം ഫീച്ചറുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ആ വാഹനം ഇവിടെ സൂപ്പര്‍ ഹിറ്റടിക്കും. ഇത് തന്നെയാണ് സി3 എയര്‍ക്രോസിന്റെയും വിപണന തന്ത്രം. ടര്‍ബോ എന്‍ജിന്‍ കരുത്തിലെത്തുന്ന ഏറ്റവും വില കുറഞ്ഞ മിഡ്‌സൈസ് എസ്.യു.വി, ഉയര്‍ന്ന മൈലേജ്, ആവശ്യത്തിന് ഫീച്ചറുകള്‍, ന്യായമായ സുരക്ഷ സംവിധാനം ഇത്രയും ഉറപ്പാക്കിയാണ് സി3 എയര്‍ക്രോസ് എത്തിയിരിക്കുന്നത്. കുറഞ്ഞ വില എന്ന പ്രയോഗം ആലങ്കാരികല്ല. യു.പ്ലസ്, മാക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന് 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് കേരളത്തിലെ വില.
 

Content Highlights: Citroen C3 Aircross, Autodrive