തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയ ക്രിസ്മസ് രുചികള്‍
ഇറച്ചിയില്ലാതെ എന്നാ ക്രിസ്മസ് ആണെന്റെടാ..യെന്ന് നസ്രാണികള്‍ പറയുമ്പോള്‍ അതിലുണ്ട്, ക്രിസ്മസിന്റെ രുചിയും മണവും. ക്രിസ്മസ് എന്നാല്‍ പുല്‍ക്കൂടും കരോള്‍ ഗാനങ്ങളും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും മാത്രമല്ല, അത് നാവിന്‍ത്തുമ്പിലെ രുചികള്‍കൂടിയാണ്. മറുനാടന്‍ വിഭവങ്ങളായ കേക്കും വൈനും രുചി പകരുംമുന്‍പേ, നാടന്‍രുചികള്‍ നമ്മുടെ തീന്‍മേശകള്‍ അലങ്കരിച്ചിരുന്നു. ഓരോ നാടിനും ക്രിസ്മസ് എന്നാല്‍ ഓരോ രുചികളാണ്. തറവാട്ടുവീടുകളിലെ കൂട്ടായ്മകളില്‍ പിറക്കുന്ന രുചികള്‍.