ഹൃദയതടാകം നെറുകയില്‍ ഒളിപ്പിച്ച ചെമ്പ്ര | Chembra Peak Trekking
Throwback | കടുത്ത വേനലില്‍ പോലും വറ്റാത്ത ഒരു ഹൃദയതടാകം നെറുകയില്‍ സൂക്ഷിച്ച് സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ് വയനാട്ടിലെ ചെമ്പ്ര മല. ആകാശം തൊട്ടുകിടക്കുന്ന മലമുകളിലേക്കുള്ള കയറ്റം കഠിനമെങ്കിലും അവിടെയെത്തിയാലുള്ള കാഴ്ചകള്‍ നല്‍കുന്ന അനുഭൂതി അനുഭിവിച്ചുതന്നെ അറിയേണ്ടതാണ്. സമുദ്രനിരപ്പില്‍ നിന്നും 6890 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ ഒന്നാണ്. വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷന്‍ കൂടിയായ ചെമ്പ്ര മലയിലേക്ക് മാതൃഭൂമി ടീം നടത്തിയ യാത്ര...
Content Highlights: heart shape lake, chembra peak, western ghats kerala, tourist destinations kerala, mathrubhumi team