'ജീവിതം പോലും മാറ്റിവെച്ചാണ് ഞങ്ങൾ ചവിട്ടുനാടകം കളിക്കുന്നത്'

കൊച്ചിയുടെ തീരപ്രദേശങ്ങളിൽ ഒരു കാലത്ത് കൊണ്ടാടപ്പെട്ടിരുന്ന കലാരൂപമാണ് ചവിട്ടുനാടകം. പള്ളിപ്പെരുന്നാളുകളിലും പ്രാദേശിക ആഘോഷങ്ങളിലും ചവിട്ടുനാടക കലാകാരൻമാരെ താരാരാധനയോടെയാണ് ആളുകൾ കണ്ടിരുന്നത്. എന്നാൽ, കാലവും ആസ്വാദന സങ്കേതങ്ങളും മാറിയതോടെ ചവിട്ടുനാടകത്തിനും ക്ഷീണമായി. ഈ കലാരൂപത്തോടുള്ള താത്പര്യം കൊണ്ടുമാത്രം മുന്നിട്ടിറങ്ങുന്ന കുറേ മനുഷ്യരാണ് ചവിട്ടുനാടകത്തെ നിലനിർത്തിക്കൊണ്ടുപോകുന്നത്. സ്വന്തം ജീവിതമാർഗം പോലും അ‌വഗണിച്ച് ഈ കലയെ നെഞ്ചോടുചേർക്കുന്നവർ..

Content Highlights: Chavittunadakam, Chavittunadakam artists