50 രാജ്യങ്ങളിലെ ബൊമ്മകളുമായി ഒരു ബൊമ്മക്കൊലു
നവരാത്രികാലത്ത് ദക്ഷിണേന്ത്യയില്‍ ബൊമ്മക്കൊലു ഒരുക്കുന്ന സമ്പ്രദായമുണ്ട്. എന്നാല്‍ വേറിട്ടൊരു ബൊമ്മക്കൊലു ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം ബാലരാമപുരത്തെ അവധൂത് പ്രസാദ്. ഇദ്ദേഹം നടത്തുന്ന മെഡിറ്റേഷന്‍ സെന്ററിലാണ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 50 ഓളം രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ചവ ഉള്‍പ്പെടുത്തി ബൊമ്മക്കൊലു തയ്യാറാക്കിയിരിക്കുന്നത്. മറ്റ് മതസമ്പ്രദായങ്ങളുള്‍പ്പെടെയുള്ളവ സമന്വയിപ്പിച്ചാണ് ഇവിടെ ബൊമ്മക്കൊലു തയ്യാറാക്കിയിരിക്കുന്നത്. എല്ലാം ആദിപരാശക്തിയുടെ സ്പന്ദനത്തില്‍ നിന്ന് വന്നതാണെന്ന ബോധം ഉറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ബൊമ്മക്കൊലു ഒരുക്കിയതെന്ന് അവധൂത് പ്രസാദ് പറയുന്നു.
Content Highlights: