മൺമറഞ്ഞ പക്ഷികൾ കഥ പറയുമ്പോൾ; മനുഷ്യ-പ്രകൃതി ബന്ധത്തിൻ്റെ ഓർമപ്പെടുത്തലായി പക്ഷിമേള
മനുഷ്യ വന്യജീവി സംഘർഷങ്ങൾ നിരന്തര ചർച്ചായിക്കൊണ്ടിരിക്കുന്ന കാലത്ത് വഴിയിലെങ്ങോ അപചയം സംഭവിച്ച മനുഷ്യ-പ്രകൃതി ബന്ധത്തിൻ്റെ ഓർമപ്പെടുത്തലാണ് വയനാട് കൽപ്പറ്റ പുലിയാർ സംഘടിപ്പിച്ച 'ഹെക്കി ബണക് ' പക്ഷിമേള. വംശനാശം സംഭവിച്ച ഒരുകൂട്ടം പക്ഷികൾ അവരുടെ കഥ പറയുമ്പോൾ ആ നാടിന്റെയും ആ നാട്ടിലെ മനുഷ്യരുടെയും ലോകത്തിന്റെയും കഥ കൂടിയാണ് നമ്മളറിയുന്നത്. ഇവിടത്തെ ശബ്ദവും കാഴ്ചയും വഴികളും മുൻപ് പരിചിതമല്ലാത്ത അനുഭവത്തിലേക്ക്, ആസ്വാദനത്തിലേക്ക്, തിരിച്ചറിവിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോവും. ഞങ്ങൾ ഹെക്കി ബണക് കാഴ്ചകളിലേക്ക്...
Content Highlights: Explore the Bird Festival in Wayanad, Kalpetta, a poignant reminder of human-nature connection. Hear the stories of endangered birds & experience a unique journey of discovery.