'വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുക എളുപ്പമല്ല, ദൈവമാണ് അവിടെ എത്തിച്ചത്'
ഒരു ആത്മഹത്യാ മുനമ്പായി മാറുകയാണ് ദേശീയപാത 66ലെ ഒരു കിലോമീറ്റർ നീളമുള്ള അരൂർ-കുമ്പളം പാലം. ഓരോ വർഷവും നിരവധിയാളുകളാണ് ഈ പാലത്തിൽനിന്ന് കായലിൽ ചാടി മരിക്കുന്നത്. ഈ മാർച്ചിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ രണ്ട് യുവാക്കൾ ഇവിടെ ജീവനൊടുക്കി. കനത്ത ഒഴുക്കുകാരണം ഒരാളുടെ മൃതദേഹം ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കിലോമീറ്ററുകൾക്കപ്പുറം എഴുപുന്നയിൽനിന്നാണ് കിട്ടിയത്. ആത്മഹത്യാശ്രമം നടത്തുന്നവരിൽ നല്ലൊരു ശതമാനമാളുകളെ ഇവിടത്തെ മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്നുമുണ്ട്. അപകടത്തിൽ പെട്ട് കായലിൽ വീണവർക്കും ആദ്യ സഹായഹസ്തം നീട്ടുന്നതും ഇവർ തന്നെ. അക്ഷരാർത്ഥത്തിൽ കായലിലെ കാവൽക്കാരായി മാറുകയാണ് ഈ മനുഷ്യർ.
In Short: National Highway 66`s Arur-Kumblam bridge witnesses numerous suicide attempts annually. Fishermen often rescue those in distress. Many people jump into the canal from the bridge every year. Two young men died by suicide there in March alone. Fishermen play a crucial role in rescue operations. The strong currents often make recovery difficult.
Content Highlights: National Highway 66`s Arur-Kumblam bridge witnesses numerous suicide attempts annually.