ബ്ലൂ സ്ക്രീൻ ഓഫ് ഡെത്തിനെ ഭയക്കണോ? മൈക്രോസോഫ്റ്റിന് എന്തു പറ്റി?

മൈക്രോസോഫ്റ്റ് വിൻഡോസ് കംപ്യൂട്ടർ ഉപയോ​ഗിക്കുന്നവർക്ക് പ്രതീക്ഷിക്കാതെ പണി കിട്ടിയിരിക്കുകയാണ്. പ്രതീക്ഷിക്കാതെ കംപ്യൂട്ടർ ഷട്ട്ഡൗണാവുകയും റീസ്റ്റാർട്ട് ആവുകയും പിന്നീട് നീല നിറത്തോടുകൂടിയ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയുമാണ്. സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണം. സർവീസ് മാനേജ്മെന്റ് ഓപ്പറേഷനുകളേയും കണക്റ്റിവിറ്റി സേവന ലഭ്യതയേയും ഈ പ്രശ്നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
 

Content Highlights: what is blue screen of death in microsoft windows