ഇനി കളിമാറും! പുത്തൻ കളികളുമായി സ്ക്വിഡ് ഗെയിം 2

നെറ്റ്ഫ്‌ളിക്‌സിന്റെ സര്‍വകാല റെക്കോഡുകളെയും തകര്‍ത്ത് ഭീമന്‍ ഹിറ്റായി മാറിയ സീരീസ്. പുത്തന്‍ കളികളുമായി സ്‌ക്വിഡ് ഗെയിം വീണ്ടുമെത്തുന്നു. ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ കാത്തിരുന്ന സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗം ഡിസംബര്‍ 26 നാണ് റിലീസാവുക .കഴിഞ്ഞ ദിവസം സീരിസിന്റെ പുതിയ ക്യാരക്ടര്‍ ടീസര്‍  നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ സുപ്രധാന വേഷത്തിലെത്തിയ കൊറിയന്‍ താരം ഗോങ്ങ് യൂവിന്‌റെ ക്യാരക്ടര്‍ ടീസറാണ് പുറത്തുവന്നത്. 

ഇന്ത്യയുള്‍പ്പടെ 185 രാജ്യങ്ങളിലാണ് സര്‍വൈവല്‍ ഡ്രാമയായ് സ്‌ക്വിഡ് ഗെയിം പോപ്പുലര്‍ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ഗ്ലോബല്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ പരമ്പരയും സ്‌ക്വിഡ് ഗെയിമാണ്. ഹ്വാങ്- ഡോങ്-യുകിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സ്‌ക്വിഡ് ഗെയിം റിലീസ് ചെയ്ത ആദ്യമാസം മാത്രം 1.65 ബില്യണിലധികം കാഴ്ചക്കാരെയാണ് നേടിയത്. 

സ്‌ക്വിഡ് ഗെയിം'. സീരീസിൽ കഥാപാത്രങ്ങളണിഞ്ഞ വസ്ത്രങ്ങളും പാവയും സീരിസിലെ സംഗീതവും എല്ലാം ഹിറ്റായി. നിരവധി പുരസ്‌കാരങ്ങളും 'സ്‌ക്വിഡ് ഗെയിം' സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും സീരിസിന്റെ ഭാഗമായേക്കുമെന്നാണ് വിവരം.

In short: Squid Game, the global phenomenon, is returning for season 2!  Netflix has released a character teaser for Gong Yoo and announced a December 26 release date.  Find out more about the highly anticipated sequel.

Content Highlights: Squid Game Season 2: Release Date, Teaser & More