കുറ്റാന്വേഷണത്തിലും വെർച്വൽ റിയാലിറ്റി; കേരളത്തിലും സാധ്യമാക്കാനൊരുങ്ങി ഗ്യാൻ ഇന്നവേഷൻ ലാബ്
കൊച്ചി: കംപ്യൂട്ടർ നിർമിത സാങ്കല്പികദൃശ്യങ്ങളിലൂടെ ക്രൈം സീൻ കണ്ടുള്ള കേസന്വേഷണം ഇനി നമ്മുടെ പോലീസിനും സാധ്യമാകും. വിദേശരാജ്യങ്ങളിൽ നിലവിലുള്ള ഈ കുറ്റാന്വേഷണം കുറഞ്ഞചെലവിൽ കേരളത്തിലും സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ഗ്യാൻ ഇന്നവേഷൻ ലാബ്.