പി.വിആര്‍ തിയേറ്ററുകൾ ഭക്ഷണം വിറ്റ് നേടിയത് 1958 കോടി രൂപ; ടിക്കറ്റിന്റെ വില്‍പ്പനയേക്കാള്‍ അധികം
ബോക്സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയേക്കാള്‍ വേഗത്തിലാണ് തങ്ങളുടെ ഫുഡ് ആന്റ് ബീവറേജ് ബിസിനസ്സ് വളരുതെന്ന് പ്രമുഖ തിയേറ്റര്‍ ശൃംഘലയായ പിവിആര്‍ ഐനോക്‌സ്. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ കമ്പിനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിനിമാ ടിക്കറ്റ് വില്പനയില്‍ നിന്നുള്ള വരുമാനം 19% കൂടിയപ്പോള്‍ ഫുഡ് ആന്റ് ബീവറേജ് വില്‍പനയില്‍ നിന്നുള്ള വരുമാനം 21% ആണ് കൂടിയത്.