കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ തൂൺ ഇടിഞ്ഞ് തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

കിണറ്റില്‍ വീണ് മരിച്ച തൊഴിലാളിയെ പുറത്തെടുക്കുന്നു
കിണറ്റില്‍ വീണ് മരിച്ച തൊഴിലാളിയെ പുറത്തെടുക്കുന്നു

കോട്ടയം പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ  കൈവരിയിലെ തൂൺ ഇടിഞ്ഞ് ഇയാളോടൊപ്പം താഴേയ്ക്ക്  പതിക്കുകയായിരുന്നു.

Content Highlights: Worker Dies Cleaning Well in Ponkunnam