'ORS-ന്റെ പിതാവ്' ഡോ. ദിലീപ് മഹാലനോബിസ് അന്തരിച്ചു
വയറിളക്കമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചവരിലെ നിര്‍ജലീകരണത്തിനെതിരേ ഓറല്‍ റീഹൈഡ്രേറ്റിങ് സൊലുഷന്‍ അഥവാ ഒ.ആര്‍.എസ്. വികസിപ്പിച്ചെടുത്ത് പ്രശസ്തനായ ഡോ. ദിലീപ് മഹാലനോബിസ് അന്തരിച്ചു. കൊല്‍ക്കത്ത സാള്‍ട്ട്ലേക്കിലെ വീട്ടിലായിരുന്നു അന്ത്യം. വൈദ്യശാസ്ത്രരംഗത്ത് 20-ാംനൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളില്‍ ഒന്നായാണ് ഒ.ആര്‍.എസിനെ വിശേഷിപ്പിക്കുന്നത്.