വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രി; ചരിത്രം കുറിച്ച് മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു
വയനാട്ടിൽ നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവായ ഒ.ആർ.കേളു അങ്ങനെ ജില്ലയിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രി കൂടിയാവുകയാണ്. പ്രമുഖ സിപിഐഎം നേതാവും മാനന്തവാടി എംഎൽഎയുമായ അദ്ദേഹം മന്ത്രി കെ.രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച ഒഴിവിലേക്കാണ് എത്തുന്നത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സിപിഎം ആദ്യമായാണ് മന്ത്രിയാക്കുന്നത്. പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്ന് സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയെന്ന പ്രത്യേകതയും കേളുവിനുണ്ട്.