കേന്ദ്രവിഹിതം മുടങ്ങിയാല്‍ വായ്പയെടുക്കാം; ഉച്ചഭക്ഷണ സംരക്ഷണ സമിതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ എല്ലാ സ്‌കൂളുകളിലും സാമൂഹിക പങ്കാളിത്തത്തോടെ ഉച്ചഭക്ഷണ സമിതികള്‍ രൂപവത്കരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ്. പിടിഎ പ്രസിഡന്റും പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രതിനിധിയുമൊക്കെ ഉള്‍പ്പെടുത്തി ഇത്തരം സമിതി രൂപവത്കരിക്കാനാണ് നിര്‍ദ്ദേശം. 

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള കേന്ദ്രവിഹിതം മുടങ്ങുന്നത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയെ ബാധിക്കാതിരിക്കാനാണ് സംരംക്ഷണ സമിതികള്‍ രൂപവത്കരിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് പറയുന്നു.

Content Highlights: mid day meal, Department of Public Education, food for school kids in kerala