മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ചായി തിരിച്ചെത്തി ജയവർധനെ; ടീമിൽ രോഹിത്തിന്റെ ഭാവിയെന്ത്?

2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായി മഹേല ജയവര്‍ധനയെ മുഖ്യപരിശീലകനായി തിരികെ കൊണ്ടുവന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ മുന്‍ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറായിരുന്നു ടീമിന്റെ തന്ത്രം മെനഞ്ഞത്. അതില്‍തന്നെ കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്.

ട്വന്റി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കോച്ചുകളില്‍ ഒരാളാണ് ജയവര്‍ധനെ. അദ്ദേഹം കോച്ചായി എത്തിയ ആദ്യ സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചു. 2017 മുതല്‍ 2-22വരെ അദ്ദേഹം കോച്ചായി തുടര്‍ന്നു. ഇതിനിടെ ടീം മൂന്നുതവണ ചാമ്പ്യന്മാരായി.

Content Highlights: Mahela Jayawardene reappointed as Mumbai Indians head coach