ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടന്‍. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ നിലവിലെ എംപിയായ തോമസ് ചാഴിക്കാടന്‍തന്നെ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കി. എല്‍ഡിഎഫ് സീറ്റ് വിഭജനം അനുസരിച്ച് കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനണ്.
തോമസ് ചാഴിക്കാടനായി ചുമരെഴുതി പാര്‍ട്ടി ചെയര്‍മാനും എംപിയുമായ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ചാഴിക്കാടന്റെ വിജയത്തില്‍ സംശയമില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.