ഇലക്ട്രിക് ഇരുചക്രവാഹനക്കുതിപ്പില് കേരളം രണ്ടാമത്; ഡീസലിനെ മറികടന്ന് ഇ-വാഹനങ്ങള്
വായു-ശബ്ദമലിനീകരണങ്ങള് ഉണ്ടാക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വ്യാപനത്തില് കേരളം രണ്ടാം സ്ഥാനത്ത്. ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയില് മുന്വര്ഷത്തേക്കാള് 10 ശതമാനം വളര്ച്ച നേടിയ നാലുസംസ്ഥാനങ്ങളില് ഗോവ മാത്രമാണ് ഇപ്പോള് കേരളത്തിന് മുന്നിലുള്ളത്.