ഉപ്പുമാവ് ഔട്ട്‌, 'ബിര്‍നാനി'യും പുലാവും എത്തി; അങ്കണവാടികളിലെ മാറിയ മെനു, ഇത് ശങ്കുവിന്റെ വിജയം

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം അങ്ങനെ സാധ്യമായി. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച 'മാതൃക ഭക്ഷണ മെനു' മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. മുട്ട ബിരിയാണി, പുലാവ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. എന്തൊക്കെയാണ് ഓരോ ദിവസത്തെയും ഭക്ഷണമെന്ന് നോക്കാം. 

Content Highlights: Kerala Anganwadis Introduce Revamped Nutritious Menu: Biryani & Pulao Now on the Plate