മണലിനു പകരം ഡയപ്പർ കഷണങ്ങൾ; ചെലവുകുറച്ച് വീടുണ്ടാക്കി ജാപ്പനീസ് എഞ്ചിനീയർ
ചെലവുകുറഞ്ഞ വീടുണ്ടാക്കാൻ ഏറ്റവും പുതിയ വിദ്യയുമായി എത്തിയിരിക്കുകയാണ് ജപ്പാൻകാർ. ഉപയോഗശൂന്യമായ ഡയപ്പറുകൾ പുനരുപയോഗിച്ചുകൊണ്ടുള്ള വീടുനിർമ്മാണം പരീക്ഷിച്ചിരിക്കുകയാണ് കിറ്റാക്യുഷു സർവകലാശാലയിലെ സിവിൽ എൻജിനിയറായ ശിശ്വാന്തി സുറൈഡ.
കോൺക്രീറ്റിൽ മണലിന്റെ അളവ് കുറച്ച് ഡയപ്പർ കഷണങ്ങൾ പരീക്ഷിച്ച് വിജയിച്ചു എന്നാണ് സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. കോൺക്രീറ്റിന്റെ ഗുണമേന്മയെ ബാധിക്കാതെ തന്നെ 9 മുതൽ 40 ശതമാനം വരെ ഡയപ്പറ്‍ മണലിന് പകരമായി ഉപയോഗിക്കാമെന്നാണ് സുറൈഡ കണ്ടെത്തിയിരിക്കുന്നത്.