വധുമാത്രമുള്ളൊരു വിവാഹം; ജപ്പാനിൽ പരമ്പരാഗത വിവാഹങ്ങൾ കുറയുന്നു, പകരം 'സോളോ വെഡ്ഡിങ്'
ജപ്പാനിൽ യുവതികൾക്കിടയിൽ സോളോ വെഡ്ഡിങ്ങുകൾ കൂടുന്നു. പങ്കാളികളിയായി മറ്റൊരു വ്യക്തിയില്ലാതെ യുവതികൾ സ്വയം വിവാഹം ചെയ്യുന്നതാണ് സോളോ വെഡ്ഡിങ്. ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തിന്റെ ഓർമയ്ക്കെന്ന നിലയിലാണ് ചിലർ ഇത്തരം സോളോ വെഡ്ഡിങ്ങുകൾ നടത്തുന്നതെങ്കിൽ മറ്റുചിലർ നടത്തുന്നത് മനോഹരമായ വെള്ള ഗൗൺ ധരിക്കുന്നതിന് വേണ്ടിയാണ്. ജാപ്പനീസ് സർക്കാറിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം 500,000 വിവാഹങ്ങൾ മാത്രമാണ് രാജ്യത്ത് നടന്നത്. അതേസമയം സോളോ വെഡ്ഡിങ്ങുകൾ കൂടുകയും ചെയ്തു.
മാറുന്ന കാലത്തിൻ്റെ അടയാളമായാണ് ചിലർ സോളോ വെഡ്ഡിങ്ങിനെ കാണുന്നത്. പരമ്പരാഗത കുടുംബവ്യവസ്ഥയിൽ ജീവിക്കാതെ സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കുന്നതിനെയും സമ്പാദിക്കുന്നതിനെയും സ്വയം സ്നേഹിക്കുന്നതിനെയുമെല്ലാം അവർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ട്രെൻഡിനെതിരെ വിമർശനങ്ങളും ഒട്ടും കുറവല്ല.