പാകിസ്താന്‍ എക്‌സ് അക്കൗണ്ടിന് വിലക്ക്; കടുത്ത നടപടികളുമായി ഇന്ത്യ

പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഈ നടപടി. ഗവണ്മെന്റ് ഓഫ് പാകിസ്താന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കുണ്ട്.. ഒരു പ്രത്യേക അക്കൗണ്ട് മാത്രമാണ് വിലക്കുന്നതെങ്കില്‍ എക്‌സിന് നേരിട്ട് ഒരു അറിയിപ്പ് നല്‍കാനും അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടാനും സര്‍ക്കാരിന് സാധിക്കും. ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, വ്യാജവാര്‍ത്തകളുടെ പ്രചരണം തടയല്‍ തുടങ്ങിയ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം അക്കൗണ്ടുകളോ അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം തന്നെയോ തടയാനാന്‍ കഴിയും.  എക്‌സ് അക്കൗണ്ട് നിരോധിക്കുന്നതിനുള്ള  നടപടിക്രമങ്ങള്‍ ഓരോ രാജ്യത്തിന്റെയും നിയമവും ഭരണകൂടത്തിന്റെ അധികാരവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. 29 പേരുടെ മരണത്തിന് കാരണമായ  ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ കരാര്‍ മരവിപ്പിക്കല്‍ ഉള്‍പ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ.

Inshort-India bans Pakistan`s official X account following a terror attack in Pahalgam.  Action taken for national security and to curb misinformation.

Content Highlights: India Bans Pakistan`s X Account