മെറ്റാലിക് കോര്‍സെറ്റ് മാത്രമല്ല, പീക്കബു ബ്രായും ട്രെന്‍ഡാക്കി ആലിയ ഭട്ട്
പാരീസ് ഫാഷന്‍ വീക്കിലെ ബ്രെസ്റ്റ്‌പ്ലേറ്റ് ലുക്കിന് ശേഷം പീക്കബൂ ബ്രാ ട്രെന്‍ഡുമായി ആലിയ ഭട്ട്. താരത്തിന്റെ ആഷ് ഗ്രേ കളറിലുള്ള കോര്‍സെറ്റ് ടോപ്പാണ് ആരാധരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്താണ് പീക്കബൂ ബ്രാ ട്രെന്‍ഡ് എന്നറിയാമോ?
ഉള്‍വസ്ത്രങ്ങള്‍ പുറമേയ്ക്ക് കാണുന്നരീതിയില്‍ ധരിയ്ക്കുകയോ ഔട്ടര്‍വെയറിനൊപ്പം സ്റ്റൈല്‍ ചെയ്യുകയോ ചെയ്യുന്ന രീതിയാണിത്. ഇന്ന് കോര്‍സെറ്റും ബ്രാലെറ്റുമെല്ലാം ധരിക്കുന്നത് അസാധാരണ കാര്യമല്ലതായിക്കഴിഞ്ഞു. അടിവസ്ത്രത്തിന്റെ ഭാഗം അല്‍പം പുറമേ കണ്ടാല്‍ വസ്ത്രധാരണത്തിലെ പിഴവായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ബ്രാ സ്ട്രാപ് വെളിയില്‍ കാണുമ്പോള്‍ ചമ്മലോടെ മറയ്‌ക്കേണ്ടി വന്നവര്‍ നമ്മളില്‍ പലരുമുണ്ടാകും.