ഇന്ധനവില വർധനവും പണപ്പെരുപ്പവും, ഇന്ത്യയിൽ വിമാന നിരക്ക് ഉയര്‍ന്ന നിലയിൽ

ഇന്ത്യയില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിൽ.അന്താരാഷ്ട്ര വിമാനത്താവള കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാ-പസഫിക് , മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ആഭ്യന്തര വിമാന നിരക്കില്‍ 50 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഉയര്‍ന്നത് ഇന്ത്യയിലാണ്, ഏതാണ്ട് 41 ശതമാനം വർധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. യുഇഎയില്‍ 34 ശതമാനത്തിന്റേയും സിംഗപ്പൂരില്‍ 30 ശതമാനത്തിന്റേയും വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Content Highlights: airfares in India increase by 41 pc