കൂറ്റന്‍ മത്തങ്ങയെ തോണിയാക്കി യാത്ര ചെയ്ത് ഡുവെയ്‌നിന്റെ 60ാം പിറന്നാളാഘോഷം
തോണിയിലും കപ്പലിലുമൊക്കെയായി മൈലുകള്‍ ദൂരം സഞ്ചരിച്ച് റെക്കോഡ് ഇടുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാലിവിടെ മത്തങ്ങക്കുള്ളിലിരുന്ന് 61 കിലോമീറ്ററോളം നദിയിലൂടെ സഞ്ചരിച്ച് അപൂര്‍വ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു അറുപതുകാരന്‍. ഡുവെയ്ന്‍ ഹാന്‍സന്‍ എന്നു പേരുള്ള ഈ സാഹസിക യാത്രികന്‍ അദ്ദേഹത്തിന്റെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സാഹസികയാത്ര നടത്തിയത്.