ചില്ലറ തുകയൊന്നുമല്ല, അവകാശികളില്ലാതെ ട്രഷറിയില്‍ 3000 കോടി; പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റും

സംസ്ഥാനത്തെ ട്രഷറികളില്‍ അവകാശികളില്ലാതെ കിടക്കുന്നത് എത്ര കോടി രൂപയാണെന്ന് അറിയാമോ? സംഖ്യ കേട്ട് ഞെട്ടേണ്ട. ഏകദേശം 3000 കോടി രൂപ. ഈ പണത്തില്‍ കണ്ണുവെച്ച് ചില ട്രഷറികളില്‍ ജീവനക്കാര്‍ തട്ടിപ്പ് തുടങ്ങിയതോടെ പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ട്രഷറികളിലെ മൂന്നുലക്ഷത്തോളം നിര്‍ജീവ അക്കൗണ്ടുകളിലായാണ് 3000 കോടി രൂപയുള്ളത്. ഇതില്‍ അവകാശികള്‍ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉള്‍പ്പെടും. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് കണക്കാക്കി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പാണ് ശുപാര്‍ശചെയ്തത്. എന്നാല്‍ തുടര്‍ന്നും അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാല്‍ പണം തിരിച്ചുനല്‍കാന്‍ വ്യവസ്ഥചെയ്യണമെന്നും നിയമവകുപ്പിന്റെ നിര്‍ദേശമുണ്ട്.