Video | മലയാളത്തിന് അഭിമാനമായി 'തുടരും', എമ്പുരാന്‍; 100 കോടി പിന്നിട്ട് 17 ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചൊരു വര്‍ഷമായി മാറുകയാണ് 2025. ജനുവരി മുതലുള്ള ആദ്യ ആറുമാസത്തില്‍ മാത്രം 100 കോടി കളക്ഷന്‍ പിന്നിട്ടത് 17 ചിത്രങ്ങള്‍. ഇതില്‍ രണ്ടെണ്ണം മോഹന്‍ലാല്‍ ചിത്രങ്ങളാണ് എന്നത് മലയാള സിനിമയ്ക്കും അഭിമാനകരമായ നേട്ടമാണ്.
വിക്കി കൗശല്‍ നായകനായ 'ചാവ'യാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. 693 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ളത് തെലുങ്ക് ചിത്രമായ 'സംക്രാന്തികി വാസ്തുനം'. കളക്ഷന്‍ 222 കോടി. മൂന്നും നാലും സ്ഥാനത്തുള്ള സിതാരെ സമീന്‍ പര്‍, ഹൗസ് ഫുള്‍ 5 എന്നീ ചിത്രങ്ങള്‍ 200 കോടിക്ക് മുകളില്‍ പണംവാരി. 144 കോടി കളക്ഷനെടുത്ത മോഹന്‍ലാലിന്റെ തുടരും ലിസ്റ്റില്‍ എട്ടാമതാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ കളക്ഷന്‍ 126 കോടി. ലിസ്റ്റില്‍ പത്താം സ്ഥാനം.