"രണ്ട് നേരം ചോറുണ്ണുന്നത് ഒരു നേരമാക്കേണ്ടിവരും" - കുതിക്കുന്ന അരിവിലയോട് പ്രതികരിച്ച് ജനം
അരിവില കുതിക്കുകയാണ്. നിത്യച്ചെലവുകൾക്ക് കഷ്ടപ്പെടുന്ന ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 35 രൂപയിൽ നിന്നും പത്തും പതിനഞ്ചും രൂപയാണ് ഒറ്റയടിക്ക് എല്ലാ അരിയിനങ്ങൾക്കും വർദ്ധിച്ചിരിക്കുന്നത്. സുരേഖ, ജയ, മട്ട തുടങ്ങി ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന അരികൾക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നത്. നിത്യച്ചെലവ് കൂടുമ്പോൾ അതിനൊപ്പം ശമ്പളം കൂടുന്നില്ലല്ലോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
Content Highlights: rice price hike in kerala, people reacts to rice price hike