കപ്പലപകടം | മലിനീകരണം എത്രമാത്രം? കടൽ മീൻ കഴിക്കാമോ? | Video

കൊച്ചിക്ക് 38 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ മുങ്ങിയ സ്ഥലത്തിന് 20 കിലോമീറ്റർചുറ്റളവിൽ മത്സ്യബന്ധനവും നിരോധിച്ചിരിക്കുകയാണ്. ഇതോടെ ആശങ്കയുടെ നടുക്കടലിലാണ് മത്സ്യത്തൊഴിലാളികൾ. അതോടൊപ്പം തന്നെ കടൽ മീൻ കഴിക്കാൻ പാടില്ലെന്നും വിഷാംശമുള്ള മീനാണ് നമ്മുടെ മാർക്കറ്റുകളിൽ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നതുമെല്ലാം വിവിധ തരത്തിലുള്ള അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്നത്. കപ്പലിലെ ഇന്ധനം വലിയ രീതിയിൽ ചോർന്നു പോയാൽ അത് വൻ തോതിൽ മത്സ്യനാശത്തിന് വഴിയൊരുക്കും. ചെറിയ തോതിലുള്ള രാസവസ്തു സാന്നിധ്യം പോലും മത്സ്യസമ്പത്തിന് വലിയ ആഘാതമുണ്ടാക്കുമെന്നിരിക്കെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളി സമൂഹം. കപ്പൽ അപകടം കടലിലെ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്നും അപകടം മൂലമുള്ള മലിനീകരണം എത്രമാത്രമാണ് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. ഗ്രിൻസൻ ജോർജ്

Content Highlights: Cargo Ship Disaster off Kochi: Assessing the Environmental and Economic Impact on Fisheries