‘മുഖ്യമന്ത്രി ചിരിക്കുന്നു, ജനങ്ങൾ കരയുന്നു; ഈ ചൂടിൽ കറന്റില്ലാതെ എങ്ങനെ ഉറങ്ങാനാണ്?’

കടുത്ത ചൂടിൽ വലയുന്ന കേരളത്തിൽ ഇരുട്ടടിയെന്നോണമാണ് വൈദ്യുതി നിയന്ത്രണം സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. രാത്രികാലങ്ങളിലെ പവർകട്ടിൽ ഉരുകുകയാണ് ജനങ്ങൾ. ഉറക്കം നഷ്ടപ്പെട്ട രാത്രികളുടെ മുഴുവൻ നിരാശയും പവർകട്ടിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇവരുടെ വാക്കുകളി‍ൽ തെളിയുന്നു. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചതിന് പിന്നാലെ ജനങ്ങൾ പ്രതികരിക്കുന്നു.