ടാന്‍സാനിയന്‍ പൗരന്‍മാരെ പിടികൂടിയത് ശ്രമകരമായ ദൗത്യം; സംസ്ഥാനം ലഹരിയുടെ ഹബ്ബല്ല- കേരള പോലീസ്‌

എംഡിഎംഎ കേരളത്തില്‍ എത്തിക്കുന്നതില്‍ പ്രധാനികളായ ടാന്‍സാനിയന്‍ പൗരന്‍മാരെ പിടികൂടിയത് വളരെ ശ്രമകരമായ ദൗത്യമായിരുന്നെന്ന് പോലീസ് സംഘം. ടാന്‍സാനിയക്കാര്‍ ഒരുമിച്ച് താമസിക്കുന്ന കോളനിയില്‍ ചെന്നപ്പോള്‍ ഇവരെ തിരിച്ചറിയുക പ്രയാസമായി.വളരെ നല്ല പിന്തുണയാണ് പഞ്ചാബ് പോലീസില്‍ നിന്നും  ലഭിച്ചതെന്ന്‌ ദൗത്യത്തില്‍ പങ്കെടുത്ത കേരള പോലീസിലെ ദൗത്യംസംഘം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം ലഹരിയുടെ ഹബ്ബല്ലെന്നും  പോലീസ് പറഞ്ഞു.


 

Content Highlights: Kerala Police arrest Tanzanian nationals involved in a major MDMA trafficking operation.