യുഎസില്‍ അല്ല ഇങ്ങ് തൂത്തുക്കുടിയിലാണ് ആ അച്ഛനും മകനും പോലീസ് സ്റ്റേഷനില്‍ ചോരവാര്‍ന്ന് മരിച്ചത്
പൗരവാകാശങ്ങള്‍ റദ്ദ് ചെയ്ത് പോലീസും അധികാരവും സംഹാര താണ്ഡവമാടിയ കാലത്തിന്റെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തില്‍ നാടും നഗരവും അടച്ചിട്ട് നമ്മള്‍ ഒരു വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ആ ശ്രമത്തിനിടയിലാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയില് അച്ഛനേയും മകനേയും, അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പോലീസ് ക്രൂരമായി മര്‍ദ്ദിച്ചും ഉരുട്ടിയും ലിംഗത്തില് കമ്പി കയറ്റിയുമെല്ലാം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചു എന്നതാണ് ഈ അച്ഛനും മകനും ചെയ്ത കുറ്റം.
Content Highlights: