'ടാങ്ക് കഴുകിയെന്നാ പറയുന്നെ... മൂന്ന് ബാരൽ നിറച്ച് വെച്ചിട്ടുണ്ട്'; ഇന്ധന ചോർച്ചയിൽ പ്രദേശവാസികൾ

കോഴിക്കോട്: എലത്തൂരില്‍ എച്ച്.പി.സി.എൽ.(ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ ആശങ്കയുമായി പ്രദേശവാസികൾ. കുടിക്കുന്ന വെള്ളത്തിലും മറ്റും ഡീസൽ പടർന്നിട്ടുണ്ടോ എന്നതിലും പ്രദേശവാസികൾ ആശങ്കപ്രകടിപ്പിച്ചു. പ്രദേശത്താകെ ഇതിന്റെ രൂക്ഷ ഗന്ധമാണെന്നും ശ്വാസംമുട്ടലും മറ്റു ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും ഇവർ പറയുന്നു.
പ്ലാന്റില്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നാണ് എച്ച്.പി.സി.എൽ. അധികൃതർ പറയുന്നത്. ഓവര്‍ഫ്ലോ ഉണ്ടായെന്നും മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും അവർ വ്യക്തമാക്കുന്നു.