കടലാസ് നക്ഷത്രങ്ങള്‍ക്ക് മുന്നേവന്ന 'സ്റ്റാര്‍'; കുമ്പളങ്ങിയില്‍ പ്രകാശം പരത്തി കൂറ്റന്‍ ആകാശവിളക്ക്

നമ്മള്‍ ഇപ്പോള്‍ കാണുന്ന കടലാസ് നക്ഷത്രങ്ങളൊക്കെ വരുന്നതിന് മുമ്പ് ക്രിസ്തുമസിന്റെ വരവറിയിച്ചിരുന്നത് ആകാശവിളക്കുകളായിരുന്നു. പോര്‍ച്ചുഗീസുകാരാണ് ഈ ആകാശവിളക്ക് കൊച്ചിക്ക് സമ്മാനിച്ചത്. മുളകൊണ്ട് നിര്‍മിക്കുന്ന ആറ് കോണുകളോടു കൂടിയ നക്ഷത്രം. ഇന്നത്തെ പോലെ ബള്‍ബിന് പകരമായി മണ്ണെണ്ണ വിളക്കാണ് ആകാശ വിളക്കിനെ പ്രാകശപൂരിതമാക്കുന്നത്. 1500 വര്‍ഷത്തോളമുള്ള പാരമ്പര്യമുണ്ട് നമ്മുടെ ആകാശ വിളക്കുകള്‍ക്ക്. ഈ ക്രിസ്തുമസ് കാലത്ത് കുമ്പളങ്ങി സെയിന്റ് പീറ്റേഴ്‌സ് പള്ളിയില്‍ പാരമ്പര്യവും ചരിത്രവും പറഞ്ഞ് പ്രകാശിക്കുകയാണ് ഒരു കൂറ്റന്‍ ആകാശവിളക്ക്.

Content Highlights: star lamp, christmas, kochi, kumpalangi st. peter`s church, Giant lamp