മുഖ്യധാരാ സിനിമ മാറ്റിനിര്ത്തുന്നതാണ് സ്ത്രീകളെ ഡോക്യുമെന്ററിയിലേക്ക് ആകര്ഷിക്കുന്നത് - ബീനാ പോള്
മുഖ്യധാരാ സിനിമയില് നിന്ന് മാറ്റിനിര്ത്തപ്പെടുന്നതാണ് സ്ത്രീകള് ഡോക്യുമെന്ററികളിലേക്ക് കൂടുതല് ആകര്ഷിക്കപ്പെടുന്നതിന് കാരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്പേഴ്സണ് ബീനാ പോള്. ഇന്ത്യയിലെ ഡോക്യുമെന്ററികളുടെ ചരിത്രം പരിശോധിച്ചാല് തുടക്കം മുതല് തന്നെ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം കാണാം. മുഖ്യധാരാ സിനിമകള് സംവിധാനം ചെയ്യാന് സുരക്ഷിതത്വം ഉള്പ്പെടെ ഒരുപാട് പരിമിതികള് ഇപ്പോഴുമുണ്ട് -രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വചിത്ര മേളയില് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ ബീനാ പോള് പറഞ്ഞു. ഇത്തവണത്തെ മേളയില് 50 വനിതാ സംവിധായരുടെ ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്നുണ്ട്.